ആലുവ: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) എറണാകുളം ജില്ലാ പ്രസിഡന്റായി ബോബൻ ബി. കിഴക്കേത്തറയെയും (കളമശേരി) സെക്രട്ടറിയായി സുനീഷ് മണ്ണത്തൂരിനെയും (കൂത്താട്ടുകുളം) തിരഞ്ഞെടുത്തു. ശശി പെരുമ്പടപ്പിലാണ് (പറവൂർ) ട്രഷറർ. എ.കെ. സുരേന്ദ്രൻ അങ്കമാലി, പ്രിയ പരമേശ്വരൻ പെരുമ്പാവൂർ (വൈസ് പ്രസിഡന്റുമാർ), രതീഷ് പുതുശേരി പെരുമ്പാവൂർ, കെ.എം. ഇസ്മായിൽ കളമശേരി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.