uparodham
ചൂർണിക്കര പഞ്ചായത്തിലെ പട്ടേരിപ്പുറം, നസ്രത്ത് തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ വാട്ടർ അതോറിറ്റി എക്‌സി.എൻജിനീയറെ ഉപരോധിക്കുന്നു

ആലുവ: ചൂർണിക്കര പഞ്ചായത്തിലെ പട്ടേരിപ്പുറം, നസ്രത്ത് തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ വാട്ടർ അതോറിറ്റി എക്‌സി.എൻജിനീയറെ ഉപരോധിച്ചു. കഴിഞ്ഞ മൂന്നുദിവസങ്ങളായി വാട്ടർ അതോറിറ്റി പൈപ്പ് വഴി ജലവിതരണം തടസപ്പെട്ടിരിക്കുകയാണ്. നഗരത്തിൽ ജില്ലാ ആശുപത്രി ഭാഗത്ത് പൈപ്പിൽ ചോർച്ചയുണ്ടായതാണ് ഈ ഭാഗാത്തേക്കുള്ള ജലവിതരണം തടസപ്പെടാൻ ഇടയാക്കിയത്. ചൂർണിക്കര പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ മനോജ് പട്ടാടിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. രാജു തോമസ്, സ്റ്റീഫൻ, മുസ്തഫ, അനു, സിയാദ്, ബോബൻ എന്നിവരും പങ്കെടുത്തു.

പ്രശ്‌നപരിഹാരത്തിന് ഉടൻ നടപടിയെടുക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്ന് സമരക്കാർ പിരിഞ്ഞുപോയി.