പനങ്ങാട്.ഇന്നലെ വൈകീട്ട് ചേപ്പനം കായലിലൂടെ ചത്ത കാളക്കുട്ടിയുടേതെന്ന് തോന്നിക്കുന്ന ജഢം ഒഴുകി വന്നു. ചേപ്പനം കായലിന് കുറുകെയുളള പാലത്തിന്റെ തെക്കുഭാഗത്ത് കിഴക്കേകരയോട് ചേർന്നാണ് മൃഗത്തിന്റെ ജഢം നാട്ടുക്കാർ കണ്ടത്. ചേപ്പനംകായൽ അതീവ മലിനമായ സാഹചര്യത്തിൽ കായലിൽ കണ്ട മൃഗത്തിന്റെ അഴുകിയ ശരീരത്തിന്റെ ഉറവിടം സംബന്ധിച്ച വിവരം കണ്ടെത്താനായില്ല. വൈകുന്നതുവരെ ശവം കായലിൽ തന്നെ കിടന്നിട്ടും നീക്കംചെയ്യാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. ജഡം തീരത്തുടുപ്പിച്ച് സംസ്കരിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടന്നും
ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.