കൊച്ചി: എറണാകുളം പബ്ളിക് ലൈബ്രറിയുടെ 150ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് ലൈബ്രറിയിൽ നടന്നുവരുന്ന സാഹിത്യചർച്ചകളുടെ ഭാഗമായി അഞ്ചു തലമുറകളിലെ മലയാള ചെറുകഥാകൃത്തുക്കളുടെ സംഗമം ലൈബ്രറി അങ്കണത്തിൽ നടന്നു. എൻ.കെ.കണ്ണൻ മേനോൻ, ജോർജ് ജോസഫ് കെ., പി.എഫ്.മാത്യൂസ്, സോക്രട്ടീസ് വാലത്ത്,മിനി പി.സി എന്നിവർ എഴുത്തനുഭവങ്ങൾ പങ്കുവച്ചു. കലാടി സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.കെ.എസ്.രവികുമാർ മുഖ്യാതിഥിയായി. ലൈബ്രറി പ്രസിഡന്റ് കവി എസ്.രമേശൻ അദ്ധ്യക്ഷനായി.