കൊച്ചി: കൊച്ചി നിലയത്തിന്റെ ചാനലുകളിൽ അനൗൺസറായും ആർ.ജെ ആയും താത്കാലിക അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ അപേക്ഷ ക്ഷണിച്ചു. പ്രായം 20 നും 50 നും ഇടയിലായിരിക്കണം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദം. താത്പര്യമുളളവർ പേര്, വയസ്, വിലാസം, വിദ്യാഭ്യാസ യോഗ്യത, പരിചയസമ്പന്നത, അഭിരുചികൾ ഇവ ഉൾപ്പെടുത്തിക്കൊണ്ടുളള അപേക്ഷ, സ്റ്റേഷൻ ഡയറക്ടർ, ആകാശവാണി, തൃക്കാക്കര.പി.ഒ, കൊച്ചി, പിൻകോഡ് 682021 വിലാസത്തിൽ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 25. കൂടുതൽ വിവരങ്ങൾക്ക് കൊച്ചി നിലയത്തിന്റെ ബ്ലോഗ് സന്ദർശിക്കുക