കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്സിന്റെ ദേശീയ സമ്മേളനം നാളെ കൊച്ചി ക്രൗൺ പ്ളാസ ഹോട്ടലിൽ നടക്കും. ഇന്ത്യൻ വാസ്തുശാസ്ത്ര പാരമ്പര്യം വിഷയമാക്കിയാണ് ഇക്കുറി മത്സരം സംഘടിപ്പിക്കുന്നത്.

നൂറിലേറെ പ്രമുഖ ഡിസൈനർമാരും 24 കോർപ്പറേറ്റ് സ്ഥാപന മേധാവികളും ഉൾപ്പെടെ 600 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ബി.വി. ദോഷി, തായ്‌വാനിലെ ലിവിംഗ് ലാബ്സ് പ്രതിനിധി പൊ വെൻ ഷൂയ് എന്നിവർ പ്രഭാഷണം നടത്തും. ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ജബീൻ എൽ. സഖറിയാസ്

സെക്രട്ടറി ജിഗ്നേഷ് മോദി, കേരള ഘടകം ചെയർമാൻ ജോർജ് മത്തായി, സമ്മേളന കൺവീനർ സാജൻ പുളിമൂട് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.