unni-c-k
സി.കെ.ഉണ്ണി (സെക്രട്ടറി)

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലെെബ്രറി കൗൺസിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. മൂവാറ്റുപുഴ ഏ. ഇ.ഒ ഓഫീസിൽ നടന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ഏ.ഇ.ഒ. കെ.വിജയ റിട്ടേണിംഗ് ഓഫീസറായിരുന്നു. താലൂക്ക് എക്സിക്യൂട്ടീവ് അംഗം പി. ബി. സിന്ധു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ജോഷി സ്കറിയ ( പ്രസിഡന്റ്), പി. അർജ്ജുനൻ മാസ്റ്റർ ( വെെസ് പ്രസിഡന്റ്), സി.കെ. ഉണ്ണി ( സെക്രട്ടറി), പി.കെ. വിജയൻ ( ജോയിന്റ് സെക്രട്ടറി) എന്നിവരെയാണ് തിരഞ്ഞെടുത്തു. ഭരണ സമതിയുടെ കാലാവധി അഞ്ചുവർഷമാണ്. സർക്കാർ ഉത്തരവ് ഇറങ്ങുന്ന മുറക്ക് പുതിയ ഭരണസമതി ചുമതല ഏൽക്കും .