കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ ഡി.വൈ.എഫ്.ഐ കോലഞ്ചേരി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തുന്നു. 14 ന് വൈകിട്ട് 5ന് പട്ടിമറ്റത്ത് സി.ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യും. 15 ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്യും. സി.പി.എം ഏരിയ സെക്രട്ടറി സി.കെ വർഗീസ്, കെ.എസ് അരുൺകുമാർ, പി.ബി രതീഷ്, എൻ.ജി സുജിത്, വിഷ്ണു ജയകുമാർ, ടി.എ അബ്ദദുൾ സമദ് തുടങ്ങിയവർ സംസാരിക്കും.