കൊച്ചി: കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി കൂത്താട്ടുകുളത്തെ ഹൃദ്രോഗബാധിതയായ തങ്കമ്മയ്ക്ക് ചികിത്സാ സഹായം നൽകി. എറണാകുളം മറൈൻഡ്രൈവിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ജില്ല രക്ഷാധികാരി ഗ്രേസി വർഗീസിൽ നിന്നും തങ്കമ്മയുടെ മകൾ ജിഷ സഹായം ഏറ്റുവാങ്ങി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി ആർ മുരളീധരൻ, ജോയിന്റ് സെക്രട്ടറി ബിനോയ് പുരുഷൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭാരവാഹികളായി ഗ്രേസി വർഗീസ് (രക്ഷാധികാരി),സുരേന്ദ്രൻ കളമശേരി (പ്രസിഡന്റ്),പി കെ പ്രകാശ് (വൈസ് പ്രസിഡന്റ്), സായൂജ് കാദംബരി (സെക്രട്ടറി), മോൻസി ചെറിയാൻ (ട്രഷറർ),ജയന്തി ജയകുമാർ (ജോ. സെക്രട്ടറി), എന്നിവരെ തിരഞ്ഞെടുത്തു.