കിഴക്കമ്പലം: പിണർമുണ്ട പൗരാവലിയുടെ ആഭിമുഖ്യത്തിൽ പത്മശ്രീ ലഭിച്ച എം.കെ കുഞ്ഞോലിന് 19ന് വൈകിട്ട് 6 ന് നടുമുകളിൽ വച്ച് സ്വീകരണം നൽകും. സ്വീകരണ സമ്മേളനം വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മനോജ് മനയ്ക്കേക്കര അദ്ധ്യക്ഷനാകും. കുന്നത്താനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ, ടി.എം വർഗീസ്, സുലൈഉ റഫീക്, പദ്മകുമാരി വിശ്വനാഥൻ തുടങ്ങിയവർ സംസാരിക്കും.