വൈപ്പിൻ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ബഡ്ജറ്റുകൾ ചെറുകിട വ്യാപാര മേഖലയെ അവഗണിച്ചെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് കുറ്റപ്പെടുത്തി. സാധാരണക്കാരുടെ കൈകളിൽ പണം എത്താനും അവ വിപണിയിലെത്തിക്കുവാനുള്ള പദ്ധതികൾ ഒന്നും ബഡ്ജറ്റുകളില്ല. മുനമ്പം മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത്‌വിംഗ് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ബി. നാസർ, പോൾ ജെ. മാമ്പിള്ളി, വി.കെ. ജോയി, മാത്തച്ചൻ ആക്കനത്ത്, നിഷാന്ത്, എ.ബി. ലിയോ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി എ.ബി. ലിയോ (പ്രസിഡന്റ്), സജൽ സജ്ജു (ജനറൽ സെക്രട്ടറി), കെ.എൽ. വിൻസെന്റ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.