വൈപ്പിൻ: ചെറായി ഗൗരീശ്വര ക്ഷേത്രോത്സവത്തിന് പിറ്റേന്ന് ക്ഷേത്ര പരിസരങ്ങളിലെ മാലിന്യങ്ങൾ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന പ്രവർത്തകർ നീക്കംചെയ്തു. ഉത്സവം ഹരിത പെരുമാറ്റച്ചട്ട പ്രകാരം നടത്തുന്നതിന് പഞ്ചായത്ത് ഓഫീസിൽ ഉത്സവത്തിന് മുമ്പ് നടന്ന വിവിധ സംഘടനകളുടെ യോഗം തീരുമാനിച്ചിരുന്നു. പ്ലാസ്റ്റിക് കുപ്പി, കവർ, കടലാസ്, തുടങ്ങിയവ വേർതിരിച്ച് ചാക്കിലാക്കി ഷ്രെഡിംഗ് യൂണിറ്റിലേക്ക് മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ, മുൻ പ്രസിഡന്റ് പി.ബി. സജീവൻ, വൈസ് പ്രസിഡന്റ് രമണി അജയൻ, രാധികാ സതീഷ്, ചാന്ദ്‌നി പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.