കൊച്ചി: കടമ്പ്രയാർ ഇക്കോ ടൂറിസം സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് 'എക്‌സ്‌പ്ലോർ കടമ്പ്രയാർ' കയാക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഉദ്ഘാടനം സ്മാർട്ട് സിറ്റിക്ക് സമീപം കടമ്പ്രയാർ ബോട്ട് ജെട്ടിയിൽ രാവിലെ 10.30 ന് ജില്ലാ കളക്ടർ എസ്. സുഹാസ് നിർവഹിക്കും. കാക്കനാട് സഞ്ജീവനം ആയുർവേദ ആശുപത്രിയുമായി സഹകരിച്ചാണ് പരിശീലനം നൽകുന്നത്.

പുഴകളുടെയും മറ്റു ജലസ്രോതസുകളുടേയും സംരക്ഷണം, കൂടുതൽ പേരിലേക്ക് കയാക്കിംഗ് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിശീലനമെന്ന് സംഘാടകർ അറിയിച്ചു. ഇന്ന് 12 മുതൽ 23 വരെയാണ് പരിപാടി. രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 3 മുതൽ 5 വരെയുമാണ് പരിശീലനം. ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക സെഷനുകളും ഉണ്ടാകും. ബിനു സ്റ്റീഫൻ, എൽദോ കുര്യാക്കോസ് എന്നിവരാണ് പരിശീലകർ. വിവരങ്ങൾക്കും രജിസ്‌ട്രേഷനും : 9961613717, 9946174998.