കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ മിഷൻ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നഴ്‌സിംഗ് ഡിപ്പാർട്‌മെന്റിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് നടന്നു. ആശുപത്രി സെക്രട്ടറി ജോയ്. പി ജേക്കബ് ഉദ്ഘാടനം ചെയ്തു. 'അമിത വണ്ണവും യോഗയും ' എന്ന വിഷയത്തിൽ നടക്കുന്ന ക്ളാസ് മൂന്നു ദിവസം നീണ്ടു നിൽക്കും. അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ പ്രൊഫ. പി. വി തോമസ്,മെഡിക്കൽ സൂപ്രണ്ട് ഡോ. സോജൻ ഐപ്പ് ,മെഡിക്കൽ കോളേജ് ഡെപ്യൂട്ടി ഡീൻ ഡോ ജീജി പാലോക്കാരൻ നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേസി ജോസഫ് ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് ജിഷ ജോസഫ് എന്നിവർ സംസാരിച്ചു.