കോലഞ്ചേരി: പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന ബോധവത്കരണ സന്ദേശവുമായി ഐക്കരനാട് പഞ്ചായത്തിലെ ഗ്രാമസഭകൾ. വിവിധ ഗ്രാമ സഭകളിൽ ക്ലീൻ കേരള പ്രതിനിധികൾ പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രക്രിയകളെ കുറിച്ചും,കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള മുൻകരുതലുകളെ കുറിച്ചും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ക്ലാസെടുത്തു. പ്ലാസ്റ്റിക് കവറുകളുടെ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് ഒരു വീട്ടിൽ ഒരു തുണി സഞ്ചി എന്ന ലക്ഷ്യത്തിൽ പതിനൊന്നാം വാർഡിൽ തുണി സഞ്ചി വിതരണം നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഡി പത്മാവതി, ജെ.എച്ച്.ഐ റിയാസ്, വി.ഇ.ഒ ഐ.വി ഐസക് തുടങ്ങിയവർ പങ്കെടുത്തു.