muslim
മുസ്ലിം ലീഗ് മൂവാറ്റുപുഴയിൽ നിർമ്മിച്ച് നൽകിയ ഭവനത്തിന്റെ താക്കോൽദാനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു

മൂവാറ്റുപുഴ: മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ 23മത് ബൈത്തു റഹ്മ വീടിന്റെ താക്കോൽദാനം നടത്തി. മൂവാറ്റുപുഴ പുന്നോപ്പടിയിൽ നടന്ന യോഗത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ താക്കോൽദാനം നിർവഹിച്ചു. സംസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 3000ത്തോളം വീട് നിർമ്മിച്ച് ജാതി-മത ഭേദമന്യേ അർഹരായവർക്ക് നൽകുന്നതിനു പ്രസ്ഥാനത്തിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൾ മജീദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് അലിയാർ കൊല്ലം കുടി അദ്ധ്യക്ഷത വഹിച്ചു.വെട്ടം ആലിക്കോയ മലപ്പുറം,പി.എം.അമീർ അലി, പി.എ. ബഷീർ, എംപി.ഇബ്രാഹിം, വി.ഇ.നാസർ, പി.എച്ച്.മൊയ്തുട്ടി, പി.എം.നാസർ, ഷാഫി മുതിരക്കാല, അൻസാർ മുണ്ടാട്ട്, നൗഷാദ് ആക്കോത്ത്, അലി പായിപ്ര,ഷബാബ് വലിയപറമ്പിൽ ,സിയാദ് ഇടപ്പാറ, അബ്ദുൾ ഗഫൂർ അറപറമ്പിൽ എന്നിവർ സംസാരിച്ചു.