മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി പള്ളിച്ചിറങ്ങര പള്ളിക്കാവ് ത്രിദേവീ ക്ഷേത്രത്തിൽ അഷ്ട ബന്ധ നവീകരണ കലശവും പീഠ പ്രതിഷ്ഠയും ആരംഭിച്ചു. ഇന്ന് രാവിലെ നിർമ്മാല്യ ദർശനം, മലർ നിവേദ്യം,6.30ന് ബിംബ ശുദ്ധി.അധിവാസ ഹോമം, നാളെ കലശത്തിങ്കൽ ഉഷ പൂജ, പരികലശാഭിഷേകം, മരപ്പാണി, ബ്രഹ്മ കലശം, എഴുന്നള്ളിപ്പ്, 8.35നും 9.21നും മദ്ധ്യേ പീഠ പ്രതിഷ്ഠ, അഷ്ട ബന്ധ സ്ഥാപനം, ബ്രഹ്മ കലശാഭിഷേകം,പഠിത്തരം നിശ്ചയിക്കൽ,ആചാര്യ ദക്ഷിണ.