mulraj-narayan-das-89

മട്ടാഞ്ചേരി: കൊച്ചി ഗുജറാത്തി സമാജം മുതിർന്ന അംഗവും പഴയകാല കയർ കയറ്റുമതി സ്ഥാപന ഉടമയുമായ ജീവൻദാസ് പുരുഷോത്തം ആൻഡ് കമ്പനി പങ്കാളിയുമായ ഗുജറാത്തി സ്‌കൂളിന് സമീപം ശേർവാടി പറമ്പിൽ മുൾരാജ് നാരായൺദാസ് (89) നിര്യാതനായി. ദേവ് ജി ഭീംജി ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയാണ്. കൊച്ചിൻ ഗുജറാത്തി മഹാജൻ ജോയിന്റ് സെക്രട്ടറി, ഉപദേശകസമിതി കൺവീനർ, ഗുജറാത്തി സ്‌കൂൾ അസി.മാനേജർ, ബാലമന്ദിർ സ്‌കൂൾ കൺവീനർ, ദക്ഷിണ ഭാരത് ഭാട്ടിയ സമാജ് ജോ. സെക്രട്ടറി, കൊച്ചി ഭാട്ടിയ സമാജ് പ്രസിഡന്റ്, ഗുജറാത്തി സഹായക് സംഘടന കമ്മിറ്റിഅംഗം, വൈഷ്ണവ് മഹാജൻ സെക്രട്ടറി, ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം പ്ര സിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മാധുരി. മക്കൾ: തുഷാർദാസ്, വിപുൽദാസ്, ഉല്ലാസ്ദാസ്. മരുമക്കൾ: രശ്മി, വർഷ, സ്മിത.