പറവൂർ : ചിറ്റാറ്റുകര പഞ്ചായത്ത് പതിനഞ്ചാം വാർഡ് കുടുംബശ്രീ എ.ഡി.എസ് വാർഷികാഘോഷം സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.എ. ജിബീഷ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ശാന്തിനി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന കുടുംബശ്രീ അംഗങ്ങളെ ആദരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഘോഷയാത്രയും കലാ കായിക മത്സരങ്ങളും നടന്നു.