തോപ്പുംപടി: പള്ളിച്ചാൽ റോഡ്‌ കളപ്പുരക്കൽ വീട്ടിൽ വിശ്വനാഥന്റെ ഓടിട്ട വീടിന് ഇന്നലെ രാവിലെ 9 മണിയോടെതീപിടിച്ചു. . വീട്ടുകാർ പുറത്ത് പോയ സമയത്തായിരുന്നു അപകടം. നാട്ടുകാരാണ് വിവരം ഫയർഫോഴ്സിൽ അറിയിച്ചത്.രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഫർണീച്ചറുകൾ, ബെഡ് , സീലിംഗ് എന്നിവ കത്തിനശിച്ചു. പി.വി.അശോകൻ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സിന്റെരണ്ട് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.