kklm
സ്പർശ് 2020 ക്വിസ് മത്സര വിജയികൾക്ക് ഹെഡ്മിസ്ട്രസ് എം.ഗീതാദേവി ,ബ്ലോക്ക് ഹെൽത്ത് ഓഫീസർ സുബീർ .പി.എസ് സമ്മാനങ്ങൾ നൽകുന്നു

കൂത്താട്ടുകുളം: സ്പർശ് 2020 ദേശീയ കുഷ്ഠരോഗനിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായ കുഷ്ഠരോഗ നിർമ്മാർജന വാരാഘോഷത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് സംഘടിപ്പിച്ച സ്പർശ് 2020 ക്വിസ് മത്സരത്തിൽ കൂത്താട്ടുകുളം ഹൈസ്‌ക്കൂൾ വിജയികളായി. പാമ്പാക്കുട ബ്ലോക്ക് തലത്തിൽ ഹൈസ്‌ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കുഷ്ഠരോഗ ബോധവത്കരണ ക്ലിസ് മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്നായി പതിനാല് ടീമുകൾ പങ്കെടുത്തു. കൂത്താട്ടുകുളം ഹൈസ്‌ക്കൂളിലെ കൃഷ്ണ രാജൻ, പാർവതി ബി. നായർ എന്നിവർ ഒന്നാം സ്ഥാനം നേടി. എയ്ഞ്ചൽ പൗലോസ്, ലിയ സാറാ ബിനു (സെന്റ് പോൾസ് ഹൈസ്‌ക്കൂൾ മുത്തോലപുരം) എന്നിവർ രണ്ടാം സ്ഥാനവും ബഥനിയ മേരി ബിനോ, അലീഷ ഗീവർഗീസ് (എം.ടി.എം. എച്ച്.എസ്.എസ്. പാമ്പാക്കുട) എന്നിവർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ഹെഡ്മിസ്ട്രസ് എം. ഗീതാദേവി, ബ്ലോക്ക് ഹെൽത്ത് ഓഫീസർ (റൂറൽ) സുബീർ പി. എസ്. എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.