കാലടി: മല -നീലിശ്വരം, അയ്യമ്പുഴ ഗ്രാമപഞ്ചായത്തുകളിൽ ആവർത്തിച്ചുണ്ടാകുന്ന വന്യ മൃഗശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജു റോജി എം.ജോൺ എം എൽ എക്ക് ഉറപ്പുനൽകി.അയ്യമ്പുഴ, ഒലിവേലി, പ്ലാന്റേഷൻ, കണ്ണിമംഗലം, പാണ്ടു പാറ, നടുവട്ടം, ഇല്ലിത്തോട് മുളകുഴി, തുടങ്ങിയ പ്രദേശങ്ങളിൽ ആനക്കൂട്ടവും മറ്റ് വന്യമൃഗങ്ങളുമിറങ്ങി കൃഷിയും വിളകളും നശിപ്പിക്കുന്നത് പതിവായി മാറിയത് എം.എൽ.എ നിയമസഭയിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ജനവാസ മേഖലകളിൽ സൗരോർജ് വേലിയുംകിടങ്ങുകളും നിർമ്മിക്കുന്നതിനും, കർഷകർക്ക് നഷ്ടപരിഹാരം നൽകുവാനും നടപടി ഉണ്ടാകണമെന്ന് എം എൽ.എ ആവശ്യപ്പെട്ടു. സൗരോർജ വേലിയുടെ അറ്റകുറ്റപ്പണികൾ, വനാതിർത്തിയോട് ചേർന്ന് കിടങ്ങ് നിർമ്മാണം എന്നിവയുടെ പ്രൊപ്പോസൽ തയ്യാറാക്കുമെന്നും കാലടി റേഞ്ചിന് പുതിയ വാഹനം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.