കൊച്ചി: രാത്രിനടത്തം പെൺ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണെന്ന് തോന്നുന്നില്ലെന്ന് കഥാകൃത്ത് ഗ്രേസി. പറഞ്ഞു. സ്ത്രീകൾ കൂട്ടമായി നടക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാൽ ഒറ്റക്ക് നടക്കുന്നതാണ് പ്രയാസം. സ്ത്രീക്ക് ഒറ്റക്ക് ഏത് രാത്രിയും നടക്കാൻ പറ്റുന്നിടത്താണ് സ്വാതന്ത്ര്യം.ഗ്രേസി പറഞ്ഞു. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ രാത്രിനടത്തം പെൺസ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
രാത്രിനടത്തം സംഘടിപ്പിച്ചതിന് സർക്കാരിനെ അനുമോദിക്കുമ്പോൾ തന്നെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കേരളം പോലൊരു സ്ഥലത്ത് ഇങ്ങനെയൊരു സമരം നടത്തേണ്ടി വന്നുവെന്നത് ലജ്ജാവഹമാണെന്ന് ആർ .പാർവതീ ദേവി പറഞ്ഞു.
കേരളത്തിലെ പൊതുഇടങ്ങൾ സ്ത്രീവിരുദ്ധമാണ്. സ്ത്രീകൾക്ക് അധികാര രംഗത്ത് ഇവിടെ പ്രാതിനിധ്യമില്ല.
ഏത് കാലത്തും സ്ത്രീകളുടെ നടത്തങ്ങൾ പ്രോൽസാഹിപ്പിക്കേണ്ടതാണെന്ന് ചർച്ചയിൽ മോഡറേറ്ററായ സിനി കെ. തോമസ് പറഞ്ഞു എല്ലാ സ്ത്രീകൾക്കും രാത്രി പുറത്തിറങ്ങാൻ കഴിയണമെന്നും അവർ പറഞ്ഞു