പറവൂർ : ചേന്ദമംഗലം നാളികേര ഉല്പാദക സംഘത്തിന്റെ ഏഴാമത് വാർഷികം ചേന്ദമംഗലം പഞ്ചായത്തംഗം ഷീല ജോൺ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.ടി. മാത്തച്ചൻ അദ്ധ്യക്ഷത വഹിച്ചു. ലിജോ കൊടിയൻ, ദേവാനന്ദ് ഭട്ട്, എം.ഡി. വേണു, വി.കെ. ബാബു, എൻ.ആർ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.