കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ റസിഡന്റ് അസോസിയേഷനുകളുടെ കൂട്ടായ്മയായ എഡ്രാക്കിന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുന്ന സ്നേഹവീടിന് എഡ്രാക്ക് ജില്ലാ സെക്രട്ടറി എം.ടി. വർഗീസ് തറക്കല്ലിട്ടു. സംഘാടക സമിതി ചെയർമാൻ ഡോ.കെ.പി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ വർഗീസ്, മെമ്പർമാരായ എൻ.സി. ഉഷാകുമാരി, സാജിത ബീരാസ്, ഇ.കെ. ഷൺമുഖൻ, ഷീജ റെജി, തുടങ്ങിയവർ പങ്കെടുത്തു. ശ്രീഭൂതപുരം മാടവന വീട്ടിൽ പരിക്കുട്ടിക്കാണ് വീട് നിർമ്മിച്ചുനൽകുന്നത്.