കൊച്ചി: ദേശീയ നിയമ സർവകലാശാലയായ നുവാൽസിലെ ലൈബ്രറിയിലേക്ക് പ്രൊഫഷണൽ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഡിഗ്രിയും (നിയമത്തിൽ അഭികാമ്യം) ലൈബ്രറി സയൻസ് ബിരുദവും കമ്പ്യൂട്ടറിൽ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. www.nuals.ac.in ൽ വിവരങ്ങൾ ലഭിക്കും.