പള്ളുരുത്തി: അറ്റകുറ്റപ്പണി നടത്തി പണം നൽകാതെ മുങ്ങിയ ഹൻസപ്രേം എന്ന ഇന്ത്യൻ ചരക്ക് കപ്പൽ ജപ്തി ചെയ്തു. കഴി​ഞ്ഞ മേയി​ൽ കൊളംബോയിലെ ഡോക് യാർഡിൽ നി​ന്ന് 78 ലക്ഷം രൂപ നൽകാതെ സ്ഥലം വി​ട്ടെന്നാണ്കേസ്. കഴി​ഞ്ഞ ദി​വസം കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടപ്പോൾഹൈക്കോടതി​ ഉത്തരവനുസരി​ച്ച് കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥരും ഡഫേദാരും എത്തി ജപ്തി നടപടികൾ പൂർത്തിയാക്കുകയായി​രുന്നു. കപ്പൽ കൊച്ചി വിട്ട് പോകരുതെന്നും നി​ർദേശമുണ്ട്. . കപ്പൽ ഉടമ, വെസൽമാസ്റ്റർ, കപ്പിത്താൻ എന്നിവരെ നടപടി അറി​യി​ച്ചിട്ടുണ്ട്. . അയർലന്റിലെ ഡബീൻ സാമിയോ ടാങ്കർ കമ്പനി ഉടമസ്ഥതയിലുള്ള കപ്പൽ മുംബയി​ലെ കമ്പനി​ വാടകക്ക് എടുത്ത് സർവീസ് നടത്തുകയായി​രുന്നു. . കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ ബൽരാജ്, സി.പി ഒ മാരായ ഷിജു, അഫ് സർ എന്നിവരാണ് നടപടികൾ പൂർത്തിയാക്കിയത്.