t-n-seema
രായമംഗലം ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ വാർഷികം കുറുപ്പംപടി കമ്യൂണിറ്റി ഹാളിൽ ഹരിത മിഷൻ വൈസ് ചെയർപേഴ്‌സൺ ടി. എൻ. സീമ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: രായമംഗലം പഞ്ചായത്തിലെ കുടുംബശ്രീ വാർഷികാഘോഷം ഹരിത കേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ടി. എൻ. സീമ ഉദ്ഘാടനം ചെയ്തു. കുറുപ്പംപടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ പുരസ്‌കാര ജേതാവ് ആചാര്യ എം. കെ കുഞ്ഞോൽ മാഷിനെ ആദരിച്ചു. മികച്ച എ.ഡി.എസിനുള്ള പുരസ്‌കാരം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം ജാൻസി ജോർജ്ജ് മികച്ച സംഘകൃഷിക്കുള്ള ഇൻസെന്റീവ് വിതരണം ചെയ്തു. ജ്യോതിഷ് കുമാർ പി.ടി,സി. ഡി. എസ് ചെയർപേഴ്‌സൺ അമൃതവല്ലി വിജയൻ,പി.എ. സോമൻ എന്നിവർ സംസാരിച്ചു.