മൂവാറ്റുപുഴ: ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 17മുതൽ 21 വരെ നടക്കും. ദിവസവും രാവിലെ 4.30ന് പള്ളിയുണർത്തൽ, 5ന് നിർമാല്യദർശനം, 5.15ന് ശംഖാഭിഷേകം, 6ന് അഷ്ടദ്രവ്യഗണപതിഹോമം, , 9.30ന് ധാര, 10 നവകാഭിഷേകം. 19ന് തിരുവുംപ്ലാവിൽ ദേവസ്വം നാരായണീയസത്സംഗ സമിതിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം ആചാര്യ വത്സലനമ്പ്യാർ തൃക്കാരിയൂർ, വൈകിട്ട് 7ന് സംഗീതസദസ്-പ്രണവ് പ്രദീപിന്റെ മൃദംഗം അരങ്ങേറ്റം. 20ന് പ്രദോഷസന്ധ്യയിൽ അഷ്ടാഭിഷേകം, പ്രദോഷപരിക്രമണം, പ്രദോഷപൂജ, 8ന് കാവടിപൂജ, രാത്രി 8.00ന് നാടകം ജഗദ്ഗുരു ആദിശങ്കരൻ .മഹാശിവരാത്രിദിവസം പ്രഭാതഭേരി, 4ന് നിർമാല്യദർശനം, 4.15ന് രുദ്രാഭിഷേകം, 4.30ന് ശംഖാഭിഷേകം, 5.30 ന് അഷ്ടദ്രവ്യഗണപതിഹോമം, 6 മുതൽ വെളിയന്നൂർ പുരുഷോത്തമൻപിള്ളയുടെ പുരാണപാരായണം, 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്. 9.30ന് ധാര, 10.30 ന് നവകാഭിഷേകം, 11ന് കാവടി അഭിഷേകം, 12.30ന് ഉച്ചപ്പൂജ. 11.30ന് ഓട്ടൻതുള്ളൽ, തിരുവുംപ്ലാവിൽ ദേവസ്വം സനാതന ജീവന വിദ്യാലയത്തിന്റെ പതിമൂന്നാമത് വാർഷികാഘോഷം സർഗോത്സവം 2020 വിശിഷ്ടവ്യക്തികൾ പങ്കെടുക്കും. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, വിശ്വ സംസ്‌കൃത പ്രതിഷ്ഠാനം നടത്തിയ വിവിധ പരീക്ഷകളിൽ കേന്ദ്രത്തിൽ നിന്നും പങ്കെടുത്ത് വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ സമ്മാനിക്കും.വൈകിട്ട് 4ന് കാഴ്ചശ്രീബലി, പഞ്ചവാദ്യം, 6.45ന് ദീപാരാധന. 7.30ന് അത്താഴപൂജ, 7ന് നൃത്തസന്ധ്യനൃത്താഞ്ജലി സ്‌കൂൾ ഒഫ് ഡാൻസിലെ വിദ്യാർത്ഥികളുടെ അരങ്ങേറ്റം. 9 മുതൽ അഖണ്ഡഭക്തിഗാനമേള, അവതരണംകൊച്ചിൻ വാണി സംഗീത അക്കാഡമി, രാത്രി 12ന് ശിവരാത്രി പൂജാദർശനം. 12.30ന് വിളക്കിനെഴുന്നള്ളിപ്പ്. നാദസ്വരം, 1.30 മുതൽ ബാലെ ശ്രീമഹാദുർക്ഷ,രാത്രി 12 മുതൽ തീർത്ഥക്കരയിൽ ബലി ഇടീൽ.