പള്ളുരുത്തി: മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്തുവീണ് ഗൃഹനാഥൻ മരിച്ചു. ചെല്ലാനം ഗൊണ്ടുപറമ്പ് കളത്തുമുറി വീട്ടിൽ വിജയൻ (58) ആണ് മരിച്ചത്. സഹോദരൻ വാസുവിന്റെ വീട്ടിൽ ഇന്നലെ രാവിലെ തെങ്ങ് മുറിക്കാൻ എത്തിയതായിരുന്നു. ഇവർ 3 പേർ ഉണ്ടായിരുന്നെങ്കിലും ബാക്കി 2 പേർ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി. മക്കൾ: അമൃത, അനന്ദു. മരുമകൻ: പ്രശാന്ത്.