മൂവാറ്റുപുഴ:ജില്ലയിൽ 36 പഞ്ചായത്തുകളിലായി 233 പശുക്കളിൽ കാപ്രിപോക്‌സ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തി. മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഉർജ്ജിതമാക്കിയിട്ടുണ്ട്.
ഇന്നലെ വിവിധയിടങ്ങളിലായി 298 മൃഗങ്ങൾക്ക് വാക്‌സിനേഷൻ നൽകി. ഇതോടെ ജില്ലയിൽ പ്രതിരോഗകുത്തിവെപ്പെടുത്തവയുടെ എണ്ണം 3226ആയി. ഇന്നും വാക്‌സിനേഷൻ വിതരണം തുടരും.
രോഗ ലക്ഷണങ്ങൾ കാണുന്ന കർഷകർ വിവരം വെറ്ററിനറി ഡിസ്‌പെൻസറികളിലോ ജില്ലാ മൃഗ സംരക്ഷണ ഓഫീസിലെ 0484 2351264 കൺട്രോൾ റൂം നമ്പറിലോ വിളിച്ചറിയിക്കണം.
മൂവാറ്റുപുഴയിൽ നാളെ ഉന്നതതല യോഗം
മൂവാറ്റുപുഴ: ക്ഷീരകർഷകരുടെ ആശങ്കയകറ്റുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും നാളെ ഉന്നതതല യോഗം ചേരും. രണ്ടിന് മൂവാറ്റുപുഴ പ്രസ് ക്ലബ്ബ് ഹാളിൽ എൽദോ എബ്രഹാം എം.എൽ.എയുടെ അദ്ധ്യക്ഷതയിലാണ് യോഗം.