devakikuttiyamma

നെടുമ്പാശേരി: എളവൂർ ചന്തകവലയ്ക്കു സമീപം വൃദ്ധയെ ചാലക്കുടി പുഴയിൽ മരിച്ച നിലയിൽ കണ്ടത്തി. കവലേശ്വരത്ത് വാര്യത്തിൽ പരേതനായ ബാലകൃഷ്ണ വാര്യരുടെ ഭാര്യ ദേവകിക്കുട്ടിയമ്മയുടെ (82) മൃതദേഹമാണ് ഇന്നലെ പുലർച്ചെ കണ്ടെത്തിയത്. കോട്ടയത്ത് മകളോടൊപ്പം താമസിക്കുന്ന ദേവകിക്കുട്ടിയമ്മ രണ്ടു മാസം മുമ്പ് മകൻ ശ്രീകുമാറിന്റെ വീടുമാറ്റത്തിനെത്തിയതായിരുന്നു. എളവൂർചന്തയ്ക്കു സമീപമുള്ള പുഴത്തീരത്തെ വീട്ടിലാണ് താമസിച്ചിരുന്നത്. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് ശ്രീകുമാറിന്റെ വസതിയിൽ. മറ്റു മക്കൾ: രമേശ്കുമാർ (ദുബായ്), ശ്രീദേവി, ശ്രീകല. മരുമക്കൾ: ശോഭ, ബിന്ദു, വിശ്വനാഥൻ, ശശിധരൻ.