കൊടകര: പരീക്ഷ എഴുതുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാർത്ഥി മരിച്ചു. മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശി പണ്ടാരിക്കുന്നേൽ ജോസിന്റെ മകൻ പോളാണ് (21) മരിച്ചത്. കൊടകര സഹൃദയ എൻജിനീയറിംഗ് കോളേജിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കോളേജിൽ ഇന്റേണൽ പരീക്ഷ എഴുതിക്കൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്. കുഴഞ്ഞ് വീഴുന്നതിനിടെ അദ്ധ്യാപകനും വിദ്യാർത്ഥികളും ചേർന്നു താങ്ങി. ഉടനെ കൊടകര ശാന്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ മൂവാറ്റുപുഴയിലെ കല്ലൂർക്കാട്ടേക്ക് കൊണ്ടു പോകും. മാതാവ്: റീന. സഹോദരി: എലൻ.