കിഴക്കമ്പലം: പഴങ്ങനാട് വട്ടോലിക്കര പാടശേഖരത്ത് കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ രാത്രിയാണ് സംഭവം.കടമ്പ്രയാറിന്റെ കൈ വഴി ഒഴുകുന്നതിന് സമീപമുള്ള പാടശേഖരമാണിത്.

രാത്രി 12.42 ന് മാലിന്യവുമായി എത്തിയ ടാങ്കർ സമീപത്തെ വീടിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വിയിൽ കുടുങ്ങിയിട്ടുണ്ട് .പ്രദേശത്തുണ്ടായ ദുർഗന്ധത്തെ തുടർന്നുള്ള അന്വോഷണത്തിലാണ് കക്കൂസ് മാലിന്യം തള്ളിയതായി കണ്ടെത്തിയത്.വാഹനവും നമ്പറും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. നാളുകളായി ഈ പ്രദേശത്ത് ഇത്തരത്തിൽ മാലിന്യം തള്ളുന്നത് പതിവായതിനെ തുടർന്നാണ് കാമറകൾ സ്ഥാപിച്ചത്. തടിയിട്ടപറമ്പ് പൊലീസിൽ പരാതി നൽകി.