അങ്കമാലി : സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത 12 കുടുംബങ്ങൾക്കായുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം നഗരസഭ പൂർത്തിയാക്കി.
ഉദ്ഘാടനം 15 ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
പതിനൊന്നാം വാർഡിലെ പാപ്പു-ഏല്യ ദമ്പതികൾ സൗജന്യമായി നൽകിയ15 സെന്റ് സ്ഥലത്ത് 1.27 കോടി രൂപ ചെലവഴിച്ച് 7500 ച. അടി വിസ്തീർണ്ണമുള്ള സമുച്ചയമാണ് നിർമ്മിച്ചത്. 650 ച. അടി വിസ്തീർണണമുള്ള 12 ഫ്ളാളാറ്റുകളാണ് ഈ കെട്ടിടത്തിലുള്ളത്. നഗരസഭയിൽ വീടും സ്ഥലവും ഇല്ലാത്തവരായി 99 കുടുംബങ്ങളുണ്ട്. ഇതിൽ 12 പേർക്കാണ് ആദ്യം കൈമാറുന്നത്.