നെടുമ്പാശേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എം.ഇ.എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള 100 സിറ്റികളിൽ 100 പ്രതിഷേധ പരിപാടികൾ വിജയിപ്പിക്കാൻ കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളജിൽ ചേർന്ന എം.ഇ.എസ് ജില്ലാ വാർഷിക പൊതുയോഗം തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എ.എം. അബൂബക്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. അലി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.എം. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എം. ലിയാഖത്ത് അലിഖാൻ വരവ് ചെലവ് കണക്കുകളും വൈസ് പ്രസിഡന്റ് വി.യു. ഹംസക്കോയ റിപ്പോർട്ടും അവതരിപ്പിച്ചു.