ചോറ്റാനിക്കര : .ആമ്പല്ലൂർ പഞ്ചായത്ത് ചെറുകിട ജലസേചന വകുപ്പിന്റെ സഹായത്തോടെ നവീകരിച്ച മില്ലുങ്കൽ കനാൽ നാടിന് സമർപ്പിച്ചു.നവീകരിച്ച കനാലിന്റെ ഉദ്ഘാടനം ഹരിത കേരള മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ ടി എൻ സീമ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ജലജ മോഹനൻ അദ്ധ്യക്ഷയായിരുന്നു.
ചെറുകിട ജലസേചന വകുപ്പ് അസി.എൻജിനീയർ എസ്. ഗാർഗിയെ ആദരിച്ചു.മിഷൻ ജില്ല കോ ഓർഡിനേറ്റർ സുജിത് കരുൺ, ജില്ല പഞ്ചായത്ത് അംഗം എ. പി സുഭാഷ്, ഷൈജ അഷറഫ്, ബീന മുകുന്ദൻ, എം ബി ശാന്തകുമാർ, ടി കെ മോഹനൻ, ബിജു തോമസ്, സലിം അലി, ടി ഒ സീന,ബിന്ദു ബാബു എന്നിവർ സംസാരിച്ചു പി കെ മനോജ് കുമാർ സ്വാഗതവും ബി .സമീന നന്ദിയും പറഞ്ഞു