ആലുവ: പാറപ്പുറം വല്ലംകടവ് പാലത്തിന്റെ പണി പുനരാരംഭിക്കുന്നതിനായി റീ ടെൻഡർ നടത്തുവാൻ തീരുമാനിച്ചു. പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരന്റെ അദ്ധ്യക്ഷതയിൽ അൻവർ സാദത്ത് എം.എൽ.എ, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. 9.33 കോടി രൂപയ്ക്കുള്ള റീടെൻഡർ 15ന് നടത്തി 28ന് തുറക്കാനാണ് തീരുമാനം. യോഗത്തിൽ ഗവ. ഡെപ്യൂട്ടി സെക്രട്ടറി സക്കീർ ഹുസൈൻ, മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി എ.വി. ചന്ദ്രൻ, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ചീഫ് എൻജിനീയർ മനോമോഹൻ, എക്‌സി എൻജിനീയർ ഇന്ദു, അസി. എക്‌സി. എൻജിനീയർ പീയൂസ് എന്നിവരും പങ്കെടുത്തു.