നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ വൻ സ്വർണവേട്ട. ദുബായിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി ഹരിദാസിൽ നിന്നും 85 ലക്ഷം രൂപയോളം വില വരുന്ന മൂന്ന് കിലോയോളം സ്വർണമിശ്രിതം പിടിച്ചു. ഇന്നലെ പുലർച്ചെ മൂന്നരയോടെ കൊച്ചിയിലെത്തിയ ദുബായ് കൊച്ചി വിമാനത്തിലെ യാത്രക്കാരനായിരുന്നു പ്രതി.
ബെൽറ്റ് രൂപത്തിലാക്കി അരയിൽ ചുറ്റിയ സ്വർണം സെക്യൂരിറ്റി പരിശോധനയിലാണ് പിടിച്ചത്. ഇയാൾ അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാവാനാണ് സാദ്ധ്യതയെന്നാണ് കസ്റ്റംസ് കരുതുന്നത്.