കൊച്ചി: 'രാജ്യം വിൽക്കരുത്, തൊഴിലിടങ്ങൾ തകർക്കരുത്' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊതുമേഖലാ സംരക്ഷണ മാർച്ചിൽ ആയിരക്കണക്കിന് യുവജനങ്ങൾ അണിനിരന്നു. എൽ.ഐ.സി എറണാകുളം റീജണൽ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.എ.അൻഷാദ് സ്വാഗതവും ബ്ലോക്ക് സെക്രട്ടറി ടി.ജെ.പോൾസൺ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ബി.രതീഷ്, സോളമൻ സിജു, എൽ.ആദർശ്, എൻ.ജി.സുജിത്കുമാർ എന്നിവർ സംസാരിച്ചു.