ആലുവ: സാക്ഷരതാമിഷന്റെ പത്താംതരം തുല്യത ഫലപ്രഖ്യാപനത്തിൽ ആലുവ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പഠനകേന്ദ്രത്തിന് മികച്ച വിജയം. ഇവിടെ പരീക്ഷ എഴുതിയ 98 പേരിൽ 94 പേരും വിജയിച്ചു. വിജയിച്ചവരിൽ ഭൂരിഭാഗം പേരും ഹയർ സെക്കൻഡറി തുല്യതയ്ക്ക് തുടർ പഠനത്തിനായി രജിസ്റ്റർ ചെയ്തു.
ഞായറാഴ്ചകളിലും മറ്റു അവധി ദിവസങ്ങളിലുമാണ് ഗേൾസ് സ്‌കൂളിൽ പഠനക്ലാസ്. ആലുവ നഗരസഭ, എടത്തല, ചൂർണിക്കര, കീഴ്മാട് എന്നീ പഞ്ചായത്തുകളിലെയും സാക്ഷരതാ തുല്യത പഠിതാക്കളാണ് ഗേൾസിൽ എത്തുന്നത്. സാക്ഷരതാ മിഷൻ സംസ്ഥാന ഡയറക്ടർ ഡോ. പി.എസ്. ശ്രീകല വിജയികളെ അനുമോദിച്ചു.