കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രികൾച്ചറൽ എക്‌സ്‌ടെൻഷൻ മാനേജ്‌മെന്റിന്റെ സഹകരണത്തോടെ അഞ്ച് ദിവസത്തെ സൗജന്യ മത്സ്യസംസ്‌കരണ സംരംഭകത്വ പരിശീലന പരിപാടി നടത്തുന്നു. മാർച്ച് 9 മുതൽ 13 വരെ കുഫോസിന്റെ പനങ്ങാട് വെസ്റ്റേൺ കാമ്പസിൽ പ്രവർത്തിക്കുന്ന ഫിഷ് പ്രോസസിംഗ് ഡിപ്പാർട്ട്‌മെന്റിലാണ് പരിശീലന പരിപാടി. മത്സ്യസംസ്‌കരണം, ഉണക്കമത്സ്യം തയ്യാറാക്കുന്ന ശാസ്ത്രീയമാർഗങ്ങൾ, ശാസ്ത്രീയമായ പാക്കിംഗ് രീതികൾ തുടങ്ങിയ രംഗങ്ങളിൽ പ്രായോഗിക പരിശീലനം ലഭിക്കും. 35 പേർക്കാണ് അവസരം. പങ്കെടുക്കുന്നവർക്ക് താമസവും ഭക്ഷണവും യാത്രാബത്തയും ലഭിക്കും. പങ്കെടുക്കുന്നവർ 29 ന് മുൻപ് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് കുഫോസ് വെബ്സൈറ്റ് (www.kufos.ac.in) സന്ദർശിക്കുക. ഫോൺ: 9840927503.