tilu-tomy-24

വൈപ്പിൻ : ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി കുടുങ്ങാശേരി ബസ് സ്റ്റോപ്പിനു സമീപം സ്വകാര്യ ബസിടിച്ച് മരിച്ചു . നായരമ്പലം താന്നിപ്പിള്ളി ടി.ആർ. ടോമിയുടെ മകൻ ടിലു ടോമിയാണ് (24) മരിച്ചത്. എം.എ വിദ്യാർത്ഥിയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് അപകടം. ബൈക്കും യാത്രക്കാരനും ഇടിച്ചിട്ട ബസിനടിയിൽപ്പെടുകയായിരുന്നു. ഓടിക്കൂടിയവർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞാറക്കൽ എസ്.ഐ . സംഗീത് ജോബിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് നടക്കും. അമ്മ: ലൂസി.