പനങ്ങാട്:പനങ്ങാട് വി.എച്ച്.എസ്.എസിന്റെ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപനപരിപാടികളുടെ ഉദ്ഘാടനം നാളെ (വെള്ളി) വൈകീട്ട് 3.30ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവഹിക്കും. ശതാബ്ദിസ്മാരക പ്രത്യേക തപാൽകവർ ചീഫ്പോസ്റ്റ്മാസ്റ്റർ ജനറൽ ശാരദസമ്പത്തിന്റെ സാന്നിദ്ധ്യത്തിൽ ഗവർണറിൽ നിന്നും കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് സീതാചക്രപാണി സ്വീകരിക്കും. സ്കൂൾ മാനേജരും ഹെഡ്മാസ്റ്ററുമായിരുന്ന വി.ഗോപിനാഥമേനോൻ മെമ്മോറിൽ സ്റ്റാമ്പ് വിക്രംസാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ എസ്.സോമനാഥനിൽ നിന്നും ഡോ.ഗോപിനാഥ് പനങ്ങാട് സ്വീകരിക്കും. വി. ഗോപിനാഥമേനോന് കുമ്പളം പൗരാവലിയുടെ മരണാനന്തര ബഹുമതി അദ്ദേഹത്തിന്റെ ഭാര്യ ലീലാഗോപിനാഥമേനോൻ സമർപ്പിക്കും. പൂർവ വിദ്യാർത്ഥിയായ ആർ.ഇ.സി.പ്രോ മാനേജിംഗ് ഡയറക്ടർ പി.കെ.വേണുവിനെ ആദരിക്കും.

ഹൈബി ഈഡൻ എം.പി. അദ്ധ്യക്ഷത വഹിക്കും. എം.സ്വരാജ് എം.എൽ.എ, സ്കൂൾ മാനേജിംഗ് ട്രസ്റ്റി ആശാ സുനിൽ എന്നിവർ സംസാരിക്കും. വൈകീട്ട് 6 ന് അദ്ധ്യാപകരുടെ കലാപരിപാടികളും, ശ്രീകാന്ത്മാരാർ, ശ്രീരാജ് മാരാർ സഹോദരങ്ങളുടെ ഇരട്ട തായമ്പകയുമുണ്ടാകും. 15ന്ശനി രാവിലെ 9ന്സ്കൂൾവാർഷികം. പി.ടി.എ.പ്രസിഡന്റ് ടി.ആർ.ഷാജി അദ്ധ്യക്ഷത വഹിക്കും. കെ.സുധീപ് പ്രസംഗിക്കും. 4.30ന് സാസ്കാരിക സമ്മേളനത്തിൽ വി.ഡി.സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മാനേജർ ലീലാഗോപിനാഥമേനോൻ ആമുഖപ്രസംഗം നടത്തും. എം.ആർ.എസ്.മേനോൻ, ഷിപ്പയാർഡ് ചെയർമാൻ മധു.എസ്.നായർ മുഖ്യപ്രഭാഷണം നടത്തും. മുൻമന്ത്രി കെ.ബാബു, ശതാബ്ദി സോവനീർ പ്രകാശനം ചെയ്യും. കെ.ജി.വിജയൻ. ദിവ്യമിഥുൻ, കെ.ആർ.പ്രസാദ്, നിർമ്മലജേക്കബ് തുടങ്ങിയവർ പ്രസംഗിക്കും എം.കെ.രവീന്ദ്രനാഥ് കൃതജ്ഞത പറയും. സ്വരലയ പനങ്ങാടിന്റെ കരോക്കെ ഗാനമേള നടക്കും.

16ന് പൂർവവിദ്യാർത്ഥി സംഗമത്തോടെ ശതാബ്ദി ആഘോഷങ്ങൾ സമാപിക്കും. വൈകീട്ട് 4ന് കൂട്ടയോട്ടം. 5ന് നടക്കുന്ന പൊതുസമ്മേളനം ജസ്റ്റിസ് വി.ജി.അരുൺ ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് കെ.എ.ജോസ് അദ്ധ്യക്ഷത വഹിക്കും. ഷേർളി ജോർജ്ജ്, കെ.ജി.വിജയൻ, അഡ്വ.പി.എൻ.മോഹനൻ, അഡ്വ.ജോളിജോൺ, മാദ്ധ്യമ പ്രവർത്തകൻ പി.കെ.രാജൻ, വി.ഒ.ജോണി, കെ.ആർ.പ്രസാദ്, എം.എം.അഷ്റഫ്, എം.കെ.രവീന്ദ്രനാഥ്, അഡ്വ.മുഹമ്മദ്ഹസൻ, എം.ഡി.ബോസ് തുടങ്ങിയവർ പ്രസംഗിക്കും.