കുറുപ്പംപടി : മുടക്കുഴ സർവീസ് സഹകരണ ബാങ്കിലെ 2018-19 ലെ ലാഭവിഹിത വിതരണം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജോബി മാതു, ജോഷി തോമസ്, പോൾ കെ.പോൾ, ബെന്നി പി.ഒ, വിജയൻ ഇ.വി, സാജുകെ.വി, മേഴ്‌സി പോൾ, മോളി രാജു, ദീപ ഗിരീഷ് എന്നിവർ പ്രസംഗിച്ചു.