മരട്.കേന്ദ്ര സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിനും, പൗരത്വ ഭേദഗതി ബില്ലിനും എതിരായി മത്സ്യതൊഴിലാളി കോൺഗ്രസ് പ്രതിഷേധിച്ചു. മരട് മണ്ഡലം മത്സ്യതൊഴിലാളി കോൺഗ്രസ്‌ നാളെ (ബുധൻ) 10.30 നു എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തും. മരട് ഭാഗത്തു തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമായി ഓടുന്ന സ്പീടുബോട്ടുകളെ നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നു യോഗം ആവിശ്യപ്പെട്ടു. മത്സ്യതൊഴിലളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി സേവ്യർ അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ആന്റണി കളരിക്കൽ യോഗം ഉൾഘാടനം ചെയ്തു. ജയകുമാർ,സുനീല സിബി,വിദ്യാധരൻ, മിനിഷാജി, ജയാജോസഫ്, ശകുന്തള പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.