കൊച്ചി: വാട്ടർ മെട്രോയുടെ ഭാഗമായ കാനാലുകളുടെ പരമാവധി വീതി 40 ൽ നിന്ന് 20 മീറ്ററായി ചുരുക്കിയത് പദ്ധതി അട്ടിമറിക്കാനാണെന്ന് ചിലവന്നൂർ കായൽ സംരക്ഷണ സമിതി ആരോപിച്ചു. വൻകിട കൈയേറ്റക്കാരെ രക്ഷിക്കുന്നതിനാണ് ശ്രമമെന്ന് സമിതി ആരോപിച്ചു.

ചിലവന്നൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ എം.ആർ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിവരാവകാശ പ്രവർത്തകൻ മഹേഷ് വിജയനെ ആദരിച്ചു. ബെന്നി ജോസഫ്, ഡോ. സി.എം. ജോയ്, പ്രേം ബാബു, എം.ജെ പീറ്റർ, സി. സതീശൻ, ലതീഷ് സമിതി അംഗങ്ങളായ വർഗീസ് ജോൺ, നിപുൺ ചെറിയാൻ, വിൻസെന്റ് ജോൺ ഫോജി ജോൺ എന്നിവർ പ്രസംഗിച്ചു.