കൊച്ചി: കെ.സി.ബി.സി. മീഡിയ കമ്മിഷൻ 15,16 തീയതികളിൽ പാലാരിവട്ടം പി.ഒ.സി.യിൽ സംഘടിപ്പിക്കുന്ന സാഹിത്യക്യാമ്പ് സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നോവൽ, ചെറുകഥ, കവിത, നാടകം, മാദ്ധ്യമം, സഞ്ചാരസാഹിത്യം, എഴുത്തിന്റെ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ സംവാദവും ചർച്ചയും നടക്കും. തിരക്കഥാ രചയിതാവും എഴുത്തുകാരനുമായ ജോൺ പോളാണ് ക്യാമ്പ് ഡയറക്ടർ.

എം. തോമസ് മാത്യു, ടി.എം. എബ്രഹാം, ജോൺ ഫെർണാണ്ടസ്, ഫ്രാൻസിസ് നൊറോണ, സിപ്പി പള്ളിപ്പുറം, ജോണി ലൂക്കോസ്, സന്തോഷ് ജോർജ് കുളങ്ങര, തനൂജ ഭട്ടതിരിപ്പാട്, ഇ.പി. ശ്രീകുമാർ, എം.പി. സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകും. 16 ന് സമാപനചടങ്ങിൽ പ്രൊഫ. എം.കെ. സാനു മുഖ്യാതിഥിയാകും.