കൊച്ചി: സൈക്കിൾ യാത്ര പ്രേമികൾക്കും യാത്രയ്ക്കിടയിൽ അല്പം സാഹസികത ഇഷ്ടപ്പെടുന്നവരും തയ്യാറായിക്കോളൂ. വാഗമണ്ണിലേയ്ക്ക് സൈക്കിൾ ചവിട്ടാം, റിസോർട്ടിൽ താമസിക്കാം, പാരാഗ്ളൈഡിംഗും നടത്താം.
സൈക്കിൾ യാത്ര കൂട്ടായ്മയായ പെഡൽ ഫോഴ്‌സാണ് കൊച്ചിയിൽ നിന്നു വാഗമണ്ണിലേക്ക് 'സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര' സംഘടിപ്പിക്കുന്നത്.
മാർച്ച് 14 ന് വെളുപ്പിന് തൃപ്പൂണിത്തുറ ഹിൽ പാലസ് ഹോട്ടലിൽ നിന്ന് ആരംഭിക്കുന്ന യാത്ര എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചു 200 കിലോമീറ്റർ പിന്നിട്ട് പിറ്റേന്ന് തിരിച്ചെത്തും.
# അവസരം 20 പേർക്ക്
18 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും പങ്കെടുക്കാം. സൗജന്യ താമസം ലഭിക്കും. നറുക്കെടുപ്പിലൂടെ രണ്ടു പേർക്ക് വാഗമണ്ണിൽ സൗജന്യ പാരാഗ്ലൈഡിംഗ് നടത്താം. മറ്റു ജില്ലക്കാർക്ക് തലേദിവസം സൗജന്യ താമസസൗകര്യവും ലഭിക്കും. രജിസ്റ്റർ ചെയ്യാൻ : www.pedalforce.org
വിവരങ്ങൾക്ക് : 9388481028
# സൈക്കിൾ യാത്ര ജനകീയം
കേരളത്തെ ഇന്ത്യയിലെ മികച്ച സൈക്കിളിംഗ് സൗഹൃദ സംസ്ഥാനമാക്കാനാണ് യാത്ര. ഇന്ധനലാഭം, സാമ്പത്തിക പുരോഗതി, പ്രകൃതി സംരക്ഷണം എന്നിവ സൈക്കിളിലുടെ നേടാമെന്ന സന്ദേശവും നൽകും.
ജോബി രാജു
ചീഫ് കോ ഓർഡിനേറ്ററ്റർ
പെഡൽ ഫോഴ്‌സ്