കൊച്ചി: പ്രണയദിനം കുടുംബസമേതം ആഘോഷിക്കാൻ സംഗീതനിശയുമായി സോൾ ഒഫ് മ്യൂസിക്കും കേരള ഫൈൻ ആർട്സ് സൊസൈറ്റിയും. ഫെബ്രുവരി 14ന് കേരള ഫൈൻ ആർട്സ് ഹാളിൽ വൈകിട്ട് 6.15നാണ് പ്രണയവർണ്ണങ്ങൾ എന്ന് പേരിട്ടിരിക്കുന്ന സംഗീത നിശ ഗായിക രാധിക സേതുമാധവനും കൂട്ടുകാരും ചേർന്നാണ് അവതരിപ്പിക്കുന്നത്. നാല് ഭാഷകളിലെ ആറ് ദശകങ്ങളിലെ സംഗീതമാണ് ഇവർ വ്യത്യസ്തരീതികളിൽ ശ്രോതാക്കളിലെത്തിക്കുന്നത്. പ്രവേശനം സൗജന്യമാണ്.